Devaragam - Legal and Psychological Family Dispute Resolution Research Centre And Hypnotherapeutic Interventional Mind Clinic
MENU

DR Counselling,

Vanchiyoor Trivandrum

Working time

9.30 AM to 9.30 PM

Devaragam FDRC

DR Counselling Center remains as prestigious registered clinic at Thonnakkal, Near govt. Higher Secondary School, Kudavoor, Thiruvananthapuram, Pin-695313, Kerala, and has a center at Vanchiyoor, Thiruvananthapuram, which has been functioning since 2010.

ഈ പ്രപഞ്ചത്തിൽ മനുഷ്യനായി ജനിയ്ക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരാളെ സംബന്ധിച്ച് ഏററവും മഹത്തരവും, പുണ്ണ്യകർമ്മത്തിന്റെ സാക്ഷിപത്രവുമായിട്ടുള്ളത്. “ശരീരമെന്ന രഥത്തിൽ സഞ്ചരിക്കുന്ന യാത്രികനാണ്‌ ആത്മാവ്. ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിയ്ക്കുന്ന ഈ രഥത്തെ നേരായ ദിശയിലേയ്ക്ക് നയിക്കുന്ന തേരാളിയാണ് ബുദ്ധി.” എന്ന് കഠോപനിഷിത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അതുപോലെ മനുഷ്യശരീരത്തിലെ അഞ്ച് ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്ന കുതിരകളുടെയെല്ലാം കടിഞ്ഞാണ്‍ അവന്റെ ചിന്തകളുറങ്ങുന്ന മനസ്സിന്റെ കൈകളാലാണ് നിയന്ത്രിക്കപ്പെടുന്നത്. നല്ല ചിന്തകൾ തീരുമാനങ്ങളായി പ്രവർത്തി പഥത്തിലെത്തുമ്പോഴാണ് ഒരാൾക്ക്‌ നല്ല മേൽവിലാസമുണ്ടാകുന്നത്. അഥവാ നല്ല ചിന്തകൾ തീരുമാനങ്ങളാകുമ്പോഴാണ് ഒരാളുടെ പ്രവർത്തി അയാളുടെ നല്ല വ്യക്തിത്വമായി രൂപപ്പെടുന്നത്. നേരെ മറിച്ച് ഇന്ദ്രിയങ്ങളാൽ നയിക്കപെടുന്ന തെറ്റായ ചിന്തകൾക്കനുസരിച്ച് ആ കടിഞ്ഞാണ്‍ അയച്ചുകൊടുത്താലോ …? ആ വ്യക്തിയുടെ പ്രവർത്തികൾ ദിശാബോധമില്ലാത്തതാകുന്നു. ജീവിതം വീണുടഞ്ഞ് ചിതറി മാറുന്നു. അവിടെ ബന്ധങ്ങൾ, സൗഹൃദങ്ങൾ, പ്രണയങ്ങൾ, യാഥാർത്ഥ്യങ്ങൾ എല്ലാം നഷ്ടപ്പെടുന്നു. വ്യാകുലതകളുടേയും, സംഘർഷങ്ങളുടേയും യുദ്ധക്കളത്തിലേയ്ക്ക് ചെന്ന് വീഴുന്ന മനസ്സിനും, ശരീരത്തിനും അപ്രകാരം സംഭവിക്കുന്നതിനുമുമ്പ് തെറ്റിന്റെ യാഥാർത്ഥ്യം തിരിച്ചറിവിന്റെ ചിന്തകളാകണം. മനസ്സുണരണം. ഉണർത്തുവാൻ വാക്കുകള ആയുധങ്ങളാകണം. “Words can change Brain” എന്നാണ്. ആ വാക്കുകൾ ഒരു തലോടലായി ആശ്വാസവും, സാന്ത്വനവും, പരിഹാരവും പ്രധാനം ചെയ്യുമെങ്കിൽ ആ പ്രതിബോധനമാണ് യഥാർത്ഥ Counselling എന്ന ഉപബോധനപ്രക്രിയ.

DR Counselling ലൂടെ മനനം ചെയ്യപ്പെടുന്ന അത്തരം വാക്കുകൾ നിങ്ങളെ ഉണർത്തി ഉയർത്തുമെങ്കിൽ “the talking cure” എന്നത് ഇവിടെ യാഥാർത്ഥ്യമാകുന്നു.

പുരാണ ഇതിഹാസങ്ങളിൽ ക്രിസ്തുദേവൻ നിരാലംബയും അശാന്തയുമായ മറിയയിലും, പ്രവാചകനായ മുഹമ്മദ്‌ നബി തനിയ്ക്കുനേരെ വാളുയർത്തിയ വിഭ്രാന്തനായ കൊള്ളക്കാരനിലും, ഭഗവാൻ ശ്രീകൃഷ്ണൻ വ്യാകുലചിത്തനായ അർജ്ജുനനിലും നടത്തിയ (പ്രയോഗിച്ച) ആ നേർവാക്കുകളിലൂടെയുള്ള അന്തർവ്യാപനം ദേവരാഗങ്ങളായി അവരിൽ ഉപബോധനത്തിന്റെ വിവിധ തലങ്ങളിൽ പ്രകാശമായി, സുഗന്ധമായി, നേർവഴികളായി മാറി വിഘ്വലതകളില്ലാത്ത, ശാന്തമായ മനസ്സിന്റെ ഉടമകളാക്കി മാറ്റിയതുപോലെ, ഇവിടെയും …..,

OUR MOTIVE

To enliven person to ascertain, apprise and discover issues related to their lives and to devote their toil to pursuit of welfare and wellness – എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ്.

Every thing in your life is a reflection of a choice you have made. If you want a different result, make a different choice ……

Let it be any problem, I am near to you for your better life and your better attitudes. Change your attitude and you change your life. Every problem has a solution, if we change our attitude.